Kottayam
കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻ്റ് പ്രശനം ചർച്ചക്കെടുത്തപ്പോൾ ഭരണ കക്ഷി ഒന്നടങ്കം നഗരസഭാ യോഗത്തിൽ നിന്നും ഇറങ്ങി പോയി
പാലാ : ഭരണകക്ഷിയിൽ ആഭ്യന്തര സംഘർഷം സൃഷ്ടിച്ച കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻ്റ് പ്രശ്നം ചർച്ച ചെയ്യുവാൻ കൂടിയ നഗരസഭ യോഗത്തിൽ നിന്നും ചെയർപേഴ്സൻ ദിയയും തുടർന്ന് ഭരണ കക്ഷി അംഗങ്ങളും ഇറങ്ങി പോയി.കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് പ്രശ്നത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ചെയർപേഴ്സൺ ദിയ ഡയസിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു .തുടർന്ന് കോൺഗ്രസ് അംഗങ്ങളും ഇറങ്ങി പോയി .
നാടകീയമായ ഈ രംഗങ്ങളിൽ ക്ഷുഭിതനായ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ ആകെ ക്ഷോഭിക്കുകയും നിങ്ങൾ തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു .
അഛനും മകളും ചേർന്നുള്ള ഏകാധിപത്യ ഭരണമാണ് പാലായിൽ നടക്കുന്നതെന്ന് ഇതു കൊണ്ട് മനസിലായെന്ന് കേരളാ കോൺഗ്രസ് എമ്മിലെ ബെറ്റി ഷാജു കുറ്റപ്പെടുത്തി.ഇറങ്ങു തന്നെ യാണ് ഭരണ കക്ഷിയംഗങ്ങൾ തന്നെ പറഞ്ഞു കൊണ്ടിരുന്നതെന്നും ബെറ്റി കൂട്ടിച്ചേർത്തു.
തൊഴിലാളി ക്ഷേമം പറഞ്ഞ വർ സമയം വന്നപ്പോൾ ഇറങ്ങി പോയത് അവരുടെ ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നതെന്ന് സി.പി.എമ്മിലെ റോയി ഫ്രാൻസിസ് കുറ്റപ്പെടുത്തി.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ