Kottayam
സ്വതന്ത്ര മുന്നന്നിയുടെ ഏകാധിപത്യ പ്രവണത : യോങ്ങിച്ച് പോകാനാവില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ കോൺഗ്രസ് യോഗത്തിൽ തുറന്നടിച്ചു
പാലാ : സ്വതന്ത്രൻമാരുടെ ഏകാധിപത്യ പ്രവണത സഹിച്ച് ഇനിയും മുന്നോട്ട് പോകാൻ തങ്ങളില്ലെന്ന് ഇന്ന് ചേർന്ന കോൺഗ്രസ് യോഗത്തിൽ കോൺഗ്രസിൻ്റെ 6 കൗൺസിലർമാരും നേതൃത്വത്തെ അറിയിച്ചു.
ഇന്ന് ഡിജോ കാപ്പൻ അനുസ്മരണത്തിന് വരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടക്കാനിരിക്കെയാണ് പ്രാഥമിക യോഗത്തിൽ 6 കൗൺസിലർ മാരും കടുത്ത നിലപാട് സ്വീകരിച്ചത്.
ഇനിയും തങ്ങളെ ഈ നുകത്തിന് കീഴിൽ കെട്ടുവാൻ നേതൃത്വം നിർബന്ധിക്കരുതെന്നും പലരും പറഞ്ഞു. ചർച്ചക്കിടെ പല കൗൺസിലർമാരും എന്നാൽ ഞാൻ രാജി വച്ചേക്കാം എന്ന് വരെ അറിയിച്ചു 6 കൗൺസിലർമാരും ഇനി സ്വതന്ത്രരോടൊപ്പമില്ലെന്ന കർശന നിലപാടിലാണ്.
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൻ രജിത പ്രകാശിനെ ഭരിക്കാൻ അനുവദിക്കാത്തതും ചർച്ചയായി കോൺഗ്രസ് അംഗങ്ങൾ അവിശ്വാസം രേഖപ്പെടുത്തി മാധ്യമങ്ങൾക്ക് കത്ത് നൽകിയ ദിവസം നടന്ന ആരോഗ്യ സ്റ്റാൻംഗ് കമ്മിറ്റി യോഗത്തിൽ ചായ കുടിച്ചും ജോസഫ് ഗ്രൂപ്പ കാരുമായി തമാശ പറഞ്ഞും സമയം കളഞ്ഞതല്ലാതെ മറ്റൊന്നും നടന്നില്ല ഇത് കോൺഗ്രസ് കേന്ദ്രങ്ങളെ പ്രകോപിച്ചിരുന്നു.
അതേ സമയം സ്വതന്ത്ര മുന്നണി ചരിത്രത്തിലാദ്യമായി മിണ്ടാവൃതത്തിലുമാണ്. തങ്ങളുടെ പരിചയത്തിലുള്ള കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നും യാചിക്കുന്നുണ്ട്. ബിജു മാത്യൂസ് ഒഴികെ ഒരാളെങ്കിലും റെകൈയേറ്റം നടന്നെന്ന് പറഞ്ഞാൽ തങ്ങൾ മൂന്ന് പേരും കൗൺസിലർ സ്ഥാനങ്ങൾ വരെ രാജി വയ്ക്കാമെന്ന് പറഞ്ഞിരുന്നവർ ഇന്ന് മൗനത്തിൻ്റെ വൽമീകങ്ങളിൽ കയറി ഒളിച്ച് കഴിഞ്ഞു.
ഇന്ന് വൈകിട്ട് നടക്കുന്ന തിരുവഞ്ചൂർ പങ്കെടുക്കുമെന്ന് പറയുന്ന യോഗത്തിൽ തിരുവഞ്ചൂർ പങ്കെടുക്കുമോ എന്ന് പോലും തീരുമാനമായിട്ടില്ല. കൗൺസിലർമാർ എടുത്തടിച്ച നിലപാട് സ്വീകരിക്കുമ്പോൾ മറിച്ചൊരു തീരുമാനം തിരുവഞ്ചൂരിനുല്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങളും നൽകുന്ന സൂചന. ബ്ളേക്ക് നേതൃത്വം ഇന്ന് റിപ്പോർട്ട് മേൽ കമ്മിറ്റികൾക്ക് നൽകുമെന്നാണ് ലഭിക്കുന്ന സൂചനകൾ