Kerala
സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിന് വിജയം
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ പാലാ സെന്റ് തോമസ് സ്കൂളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ്. തോമസ് സ്കൂൾ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ടീമിനെ 5–1ന് പരാജയപ്പെടുത്തി. പാലാ സെന്റ് തോമസ് സ്കൂളിനായി ഹാട്രിക് നേടിയ ഇയോണിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.
വൈകുന്നേരം കൂട്ടിക്കൽ സെന്റ് ജോർജ്സ് സ്കൂളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ കൂട്ടിക്കൽ, സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനത്തെ ഒന്നിനെതിരെ 2 ഗോളുകൾക്ക് കീഴടക്കി ലീഗിലെ തങ്ങളുടെ രണ്ടാം വിജയം കരസ്ഥമാക്കി. കഞ്ഞിരത്താനത്തിൻ്റെ മുന്നേറ്റ നിറയെ പിടിച്ചു നിർത്തിയ കൂട്ടിക്കലിൻ്റെ പ്രതിരോധനിര താരം ജോഫൽ റോയ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.