Kerala

ഗാനമേളയ്‌ക്കിടെ പള്ളിക്കെട്ട് ശബരിമലയ്ക്കു പാട്ട് നിർത്തണമെന്ന് ഒരാൾ ;പാട്ട് തുടരണമെന്ന് പള്ളി കമ്മിറ്റിക്കാർ:പാലായിൽ നിന്നും മതമൈത്രിയുടെ ശബ്ദം

Posted on

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ വേദിയില്‍ പാടിയ അയ്യപ്പഭക്തിഗാനം നിര്‍ത്തിക്കാന്‍ ശ്രമിച്ചയാളെ ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി. കോട്ടയം ജില്ലയിലെ പാലാ കിഴപഴയാര്‍ പള്ളിയിലാണ് സംഭവം. പാട്ടിനോട് പോലും അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള കിടിലന്‍ മറുപടിയെന്ന നിലയില്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ്.

‘വേദിയില്‍ പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന അയ്യപ്പഭക്തിഗാനം പാടുകയായിരുന്നു ഗായകന്‍, ഇതിനിടെ ഒരാള്‍ വേദിയിലേക്ക് കയറി ഗായകനെ തടയുകയും ക്രിസ്തീയ ഗാനങ്ങള്‍ പാടിയാല്‍ മതിയെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉടന്‍ സദസ്സില്‍ നിന്നും കൂകി വിളിക്കുകയായിരുന്നു.

പാട്ട് തടസ്സപ്പെടുത്തിയയാള്‍ ഈ നാട്ടുകാരന്‍ അല്ലെന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. പിന്നാലെ വേദിയില്‍ കയറിയവര്‍ ഇയാളെ വേദിയില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ശേഷം പള്ളിയിലെ അച്ചന്റെ ആവശ്യപ്രകാരം പള്ളിക്കെട്ട് അടക്കം അഞ്ച് ഗാനങ്ങള്‍ വേദിയില്‍ പാടി.മുമ്പ് പാലാ കടപ്പാട്ടൂർ അമ്പല  ഉത്സവത്തിന് ക്രൈസ്തവ പുരോഹിതൻ നേതൃത്വം നൽകുന്ന ഗാനമേള സംഘമായ  മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസിനെ കൊണ്ട് പാട്ട് പേടിച്ച് മതമൈത്രി കത്ത് സൂക്ഷിച്ച നാടാണ് പാലാ.പാലായിൽ മത വൈരത്തിനു സ്ഥാനമില്ലായെന്നു ഒരിക്കൽ കൂടി തെളിയിക്കുകയാണ് വിശുദ്ധ മാർ ഗ്രിഗോറിയോസ് നാമത്തിലുള്ള കിഴപറയാര് പള്ളി കമ്മിറ്റിക്കാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version