Kerala

ഇന്ത്യയിലേക്കോ എന്നാൽ ഞങ്ങളില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് :ഇന്ത്യ വേദിയാകുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലോകകപ്പില്‍ പങ്കെടുക്കാനുള്ള പാകിസ്ഥാൻ ടീമിന്റെ അപേക്ഷ തള്ളി‌ പാക് ക്രിക്കറ്റ് ബോർഡ്

Posted on

ഇസ്‌ലമാബാദ്: ഇന്ത്യ വേദിയാകുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലോകകപ്പില്‍ പങ്കെടുക്കാനുള്ള പാകിസ്ഥാൻ ടീമിന്റെ അപേക്ഷ തള്ളി‌ പാക് ക്രിക്കറ്റ് ബോർഡ്.

2027 ജനുവരിയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റില്‍ കളിക്കാൻ ടീമിന് അനുമതി നല്‍കാനാകില്ലെന്ന് ബോർഡ് അറിയിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞവർഷം ശ്രീലങ്കയില്‍ നടന്ന ടൂർണമെന്റില്‍ കിരീടം നേടിയ പാകിസ്ഥാനാണ് ഇത്തവണ ലോകകപ്പില്‍ നിന്ന് പിന്മാറുന്നത്.

ഇന്ത്യയിലേക്ക് യാത്ര ചെയ്ത് മത്സരങ്ങളില്‍ പങ്കെടുക്കാൻ അനുമതിയില്ലെന്ന് പാക് വെറ്ററൻസ് ക്രിക്കറ്റ് അസോസിയേഷനെ (പി.വി.സി.എ) പി.സി.ബി അറിയിക്കുകയായിരുന്നു.

ലോകകപ്പില്‍ നിന്നും പിന്മാറുന്ന വിവരം സംഘാടകരെ അറിയിച്ചതായും പകരം ടീമിനെ കണ്ടെത്താൻ അവരോട് ആവശ്യപ്പെട്ടതായും പിവിസിഎ മേധാവി ഫവാദ് ഇജാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ മത്സരങ്ങള്‍ക്കായി ടീമിന് വിസ അനുവദിക്കുമെന്നും കനത്ത സുരക്ഷ ഉറപ്പാക്കുമെന്നും ടൂർണമെന്റ് സംഘാടകരും ആതിഥേയ രാജ്യവും ഉറപ്പുനല്‍കിയിരുന്നതായി ഇജാസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ടൂർണമെന്റില്‍ പങ്കെടുക്കാൻ പിസിബിയുടെയും പാക് വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെയും അനുമതി തേടിയിരുന്നു.

എന്നാല്‍ പാക് ആഭ്യന്തര മന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി ഇന്ത്യയില്‍ കളിക്കാൻ ടീമിന് അനുമതിയില്ലെന്ന് അറിയിച്ചതായി ഇജാസ് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version