India

പാകിസ്ഥാനെ വിറപ്പിച്ച് വീണ്ടും ഇന്ത്യൻ ഡ്രോൺ ആക്രമണം: റാവൽപിണ്ഡി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു

Posted on

പാകിസ്ഥാനിലെ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യൻ ഡ്രോൺ ആക്രമണം.ഇന്ത്യയുടെ 15 ഓളം പ്രധാന സ്ഥലങ്ങൾ ലക്ഷ്യം വെച്ച് ഇന്നലെ രാത്രി പാകിസ്ഥാൻ നടത്തിയ അതിക്രമങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇപ്പോൾ പാകിസ്ഥാനിൽ നടക്കുന്നത്.

ലാഹോർ വാൾട്ടൺ എയർ ബെയ്സിന് സമീപം വീണ്ടും ആക്രമണം ഉണ്ടായി. ഏഴ് പാക് നാവികസേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു. സൂപ്പർ ലീഗ് ക്രിക്കറ്റ് മത്സരത്തിന് വേദിയാകേണ്ട സ്റ്റേഡിയമാണിത്. പാകിസ്ഥാനിലെ ലാഹോറിലെ എയർ റഡാർ സംവിധാനം പകർ പൂർണ്ണമായും തകർന്നു. ഇസ്ലാമാബാദിലും, ലാഹോറിലും ഇന്ത്യൻ ഡ്രോണുകൾ നടത്തിയ തിരിച്ചടിയിൽ അക്ഷരാർത്ഥത്തിൽ പാകിസ്ഥാൻ ഞെട്ടി വിറങ്ങലിച്ചിരിക്കുകയാണ്.

ലാഹോർ വിടാൻ യു എസ് പൗരൻമാർക്ക് നിർദ്ദേശം നൽകി അമേരിക്ക.ഇസ്ലാമാബാദിൽ വീണ്ടും അപായ സൈറൺ മുഴങ്ങി. പാകിസ്ഥാനിൽ ദേശീയ അസംബ്ലി ചേർന്നപ്പോൾ പലരും ഭയന്ന് കരയുന്ന കാഴ്ചകൾ ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version