India
ഇന്ത്യ വെളളം നൽകിയില്ലെങ്കിൽ ഇനി യുദ്ധം: പാകിസ്താന് മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ
ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടി പ്രകാരം അര്‍ഹമായ വെളളം തന്നില്ലെങ്കില്‍ യുദ്ധമുണ്ടാകുമെന്ന് പാകിസ്താന് മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ.
ഇന്ത്യ പാകിസ്താന് അര്‍ഹമായ വെളളം നിഷേധിക്കുന്നത് തുടരുകയാണെങ്കില്‍ പാകിസ്താന് വീണ്ടും യുദ്ധം ചെയ്യേണ്ടിവരും എന്നാണ് ബിലാവല്‍ ഭൂട്ടോ പറഞ്ഞത്. പാക് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയ്ക്ക് രണ്ട് സാധ്യതകളാണുള്ളത്.
നീ തിപൂര്‍വ്വം വെളളം പങ്കിടുക. അല്ലെങ്കില്‍ ഞങ്ങള്‍ ആറ് നദികളില്‍ നിന്നും ഞങ്ങള്‍ക്ക് ആവശ്യമായ വെളളം എടുക്കും. സിന്ധു നദീജല കരാര്‍ അവസാനിച്ചുവെന്ന ഇന്ത്യയുടെ അവകാശവാദം നിയമവിരുദ്ധമാണ്. ഇന്ത്യയെയും പാകിസ്താനെയും ബാധിക്കുന്ന വിഷയമാണത്.’- ബിലാവല്‍ ഭൂട്ടോ പറഞ്ഞു.