Kerala
പഹൽഗാം ഭീകരാക്രമണം, പാനൂർ സ്വദേശിയായ യുവ ഡോക്ടറും കുടുംബവും മടങ്ങിയെത്തി
കാശ്മീരിലെ ഭീകരാക്രമണത്തിൻ്റെ ഞെട്ടൽ മാറാതെ തലശ്ശേരി പാനൂർ സ്വദേശിയായ യുവ ഡോക്ടറും, കുടുംബവും മടങ്ങിയെത്തി .കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരിച്ച് കെ.പി മോഹനൻ എം എൽ എ. പഹല്‍ഗമിലുണ്ടായ തീവ്രവാദി അക്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു പാനൂരിലെ യുവ ഡോക്ടര്‍ റാഷിദ് അബ്ദുള്ളയും, കുടുംബവും.
ഇന്ന് പുലർച്ചെ ഇവർ കണ്ണൂർ എയർപോർട്ടിൽ എത്തി ചേർന്നു. പാനൂരിലെ ഹോമിയൊ ഡോക്ടർ റാഷിദ് അബ്ദുല്ല, ഭാര്യ ഡോ.ഹബീബ, മക്കളായ ഷസിൻ ഷാൻ, ഹെബിൻ ഷാൻ എന്നിവരാണ് പുലർച്ചെ 12.30 ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. സ്വീകരിക്കാൻ കെ.പി മോഹനൻ എം.എൽ. എ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി യൂസഫ് ,കെ.വി ഇസ്മയിൽ, എൻ. ധനഞ്ജയൻ, ടി റഹൂഫ് എന്നിവർ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയിരുന്നു.