Kerala

കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ബിജെപിയില്‍ വന്നേനെ: പത്മജ വേണുഗോപാല്‍

Posted on

തൃശൂര്‍: കെ കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ബിജെപിയില്‍ വന്നേനെയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍.

അച്ഛന്റെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പമുണ്ട്. കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിലാണ് തൃശൂരില്‍ മത്സരിച്ചത്. ഇത്തവണ താമര ചിഹ്നത്തിലാണ്. ബിജെപിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാം നോക്കിക്കോളുമെന്ന് പത്മജ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കല്‍ തന്നെ വലിയ പാടാണ്. ബിജെപിയിലാകട്ടെ വലിയ ടെന്‍ഷനില്ല. പ്രവര്‍ത്തകര്‍ പറയുന്ന വഴിയില്‍ പോയാല്‍ മതി. നമ്മള്‍ ഒന്നും അറിയേണ്ട, അവരെല്ലാം നോക്കിക്കോളും. ടെന്‍ഷന്‍ ഇല്ലാതെ കിടന്നുറങ്ങാം. ലീഡറുടെ മോളല്ലേ, പാര്‍ട്ടി ഒന്നും നോക്കാതെ പത്മേച്ചിക്ക് ഒരു വോട്ട് എന്നാണ് ആളുകള്‍ പറയുന്നത്. ഇതെല്ലാം വലിയ പോസിറ്റീവ് ആണെന്നും പത്മജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version