Kerala
പടയപ്പ വീണ്ടും ജനവാസ മേഖലയിൽ
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി മൂന്നാർ ലോക്ക് ഹാർട്ട് എസ്റ്റേറ്റ് പുതുലൈൻ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്.
ജനവാസ മേഖലയിൽ തുടരുന്ന പടയപ്പ പ്രദേശത്ത് കൃഷി നശിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം മൂന്നാർ ദേവികുളം ലോവർ ഡിവിഷനിലെ റേഷൻ കട പടയപ്പ ആക്രമിച്ചിരുന്നു.
പിന്നാലെ ദേശീയപാതയിൽ ഇറങ്ങിയ പടയപ്പ ലോക്ക്ഹാർട്ടിലെ ടോൾ ബൂത്ത് കടന്നെത്തിയ വാഹനങ്ങൾ തടഞ്ഞ് ആശങ്ക സൃഷ്ടിച്ചിരുന്നു.