Kerala

കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ല: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

Posted on

പത്തനംതിട്ട: കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും പുരുഷ മേധാവിത്വമുളള രാജ്യത്ത് സ്ത്രീ സംരക്ഷണ നിയമത്തിന് ഏറെ പ്രസക്തിയുണ്ടെന്നും സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കാനുളള നിയമം പുരുഷന്മാര്‍ക്കെതിരെയല്ല,

മറിച്ച് സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടിയുളളതാണെന്നും സതീദേവി പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബും വനിതാ കമ്മീഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് സംഘടിപ്പിച്ച മാധ്യമശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version