Kerala
ഇനി മാത്യു കുഴല്‍നാടന് ഏക ആശ്രയം അന്താരാഷ്ട്ര കോടതിയാണെന്ന് മന്ത്രി പി രാജീവ്; പരിഹാസം
പ്രതിപക്ഷത്തിന്റെ സമര നാടകത്തിനിടയിലും ഇന്ന് നിയമസഭയില്‍ ശ്രദ്ധ നേടിയത് മാത്യു കുഴല്‍നാടന് സുപ്രീം കോടതിയില്‍ നിന്നേറ്റ തിരിച്ചടിയില്‍ മന്ത്രിമാരുടെ പ്രതികരണമായിരുന്നു.
ഇനി കുഴല്‍നാടന് ഏക ആശ്രയം അന്താരാഷ്ട്ര കോടതിയാണെന്ന് മന്ത്രി പി രാജീവ്. രാഷ്ട്രീയ കളിയുമായി ഇങ്ങോട്ട് വരരുതെന്ന് സുപ്രീം കോടതി പറഞ്ഞ ആ അംഗത്തെ ഇന്നിവിടെ കാണുന്നില്ലല്ലോ എന്ന് മന്ത്രി എം ബി രാജേഷ് പ്രതിപക്ഷത്തോട് ചോദിച്ചു.
പ്രതിപക്ഷം പ്രതിഷേധവുമായി നിയമസഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷത്തെ അങ്ങനെയങ്ങ് വെറുതെ വിടാന്‍ മന്ത്രിമാര്‍ ഉദ്ദേശിച്ചിരുന്നില്ല.
ശബരിമല വിഷയത്തില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന തിരിച്ചടി മന്ത്രിമാര്‍ ഓര്‍മിപ്പിച്ചു.