Kerala

കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ്

Posted on

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ്. കുഞ്ഞിമംഗലം തലായിമുക്കിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

‘ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങള്‍’ എന്ന് എഴുതിയ ഫ്‌ളക്‌സാണ് വെച്ചത്. പി ജയരാജന്റെ ചിത്രം സഹിതമാണ് ഫ്‌ളക്‌സ്. നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് സിപിഐഎം നേതൃത്വം നിര്‍ദേശിച്ചിരുന്നു.

ഈ നിര്‍ദേശം തളളിക്കളഞ്ഞാണ് പുതിയ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. നേരത്തെയും നിരവധി തവണ പി ജയരാജനായി കണ്ണൂരില്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version