Kerala

കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ വിശദീകരണവുമായി പി ജയരാജന്‍

Posted on

കൊച്ചി: കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ വിശദീകരണവുമായി സിപിഐഎം നേതാവ് പി ജയരാജന്‍.

കോടതിയില്‍ പോകുന്ന വഴിക്ക് യാദൃശ്ചികമായാണ് കൊടുങ്ങല്ലൂരില്‍ ഇറങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കൊടുങ്ങല്ലൂര്‍ക്കാവിനെക്കുറിച്ച് വായനയിലൂടെ അറിഞ്ഞിരുന്നുവെന്നും അതിനാലാണ് അവിടെ നേരിട്ട് പോയി എല്ലാം കാണണമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരാധനാലയ സന്ദര്‍ശനം നിഷിദ്ധമല്ല. ചരിത്രത്തെയും സമൂഹത്തെയും മനസ്സിലാക്കുകയാണ് ലക്ഷ്യം. താന്‍ ഭക്തനായി മാറിയെന്ന് പറയുന്നവരോട് സഹതാപം മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version