Kerala

ഭരണങ്ങാനം ഇടമറ്റം ഹോശാനാ മൗണ്ടിൽ നടക്കുന്ന ‘സാഹോദര്യം 2026’ ത്രിദിന ശിൽപശാലയുടെ ലോഗോ പ്രകാശനം പാലായിൽ വെച്ച് ഡോ.സിറിയക്ക് തോമസ് നിർവഹിച്ചു

Posted on

പാലാ : ആഗോള സമാധാനത്തിനും സമുദായ സൗഹൃദത്തിനും ഊന്നൽ നൽകി സർവകലാശാല വിദ്യാർത്ഥികൾക്കായി മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ, സൗഹാർദ് പീസ് സെന്റർ, വാരണാസി, കേരള സർവോദയ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 17, 18, 19 തീയതികളിൽ ഭരണങ്ങാനം ഇടമറ്റം ഹോശാനാ മൗണ്ടിൽ നടക്കുന്ന ‘സാഹോദര്യം 2026’ ത്രിദിന ശിൽപശാലയുടെ ലോഗോ പ്രകാശനം പാലായിൽ വെച്ച് ഡോ.സിറിയക്ക് തോമസ് നിർവഹിച്ചു.

മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡൻ്റ് റെജി കൊപ്പാറയുടെ അദ്ധ്യക്ഷതയിൽ റവ.തോമസ് കോശി പനച്ചമൂട്ടിൽ, ഫാ.വർഗ്ഗീസ് മണിമല, വി.എം.അബ്ദുള്ള ഖാൻ, സിബി പുരയിടം, ബോബി അവഗാമ, ഷിജിൻ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

“വിശ്വശാന്തി സമുദായ സൗഹൃദത്തിലൂടെ” (Global Peace Through Communal Harmony)വിഷയത്തെ ആസ്പദമാക്കിയാണ് പഠനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ മതവിഭാഗങ്ങളും സമൂഹങ്ങളും തമ്മിലുള്ള സൗഹൃദവും പരസ്പര വിശ്വാസവും വളർത്തി സമാധാനത്തിന്റെ സന്ദേശവാഹകരെ രൂപപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 96335 08448 എന്ന നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version