Kerala
തിരുവോണം ബമ്പർ; ഒരു കൊല്ലം മുമ്പ് കട തുടങ്ങിയ ഏജന്റ് ലതീഷിന് മൂന്ന് മാസം മുമ്പ് ഒരു കോടി, ഇപ്പോള്‍ 25 കോടിയും; റിപ്പോർട്ട്
നെട്ടൂര്‍: തിരുവോണം ബമ്പര്‍ അടിച്ച ഭാഗ്യശാലിയെ തിരഞ്ഞ് നടക്കുകയാണ് കേരളം. അതുപോലെ തന്നെയുള്ള ഭാഗ്യശാലിയാണ് ടിക്കറ്റ് വിറ്റ നെട്ടൂരിലെ ഏജന്റ് ലതീഷ്.
ലതീഷ് വിറ്റ ടിക്കറ്റിന് ഇതാദ്യമായല്ല കോടി രൂപ അടിക്കുന്നത്. മൂന്ന് മാസം മുമ്പും ലതീഷ് വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ ലഭിച്ചിരുന്നു. ഇപ്പോള്‍ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചതോടെ ഇരട്ടി സന്തോഷത്തിലാണ് ലതീഷ്.
ഭഗവതിയില്‍ നിന്നാണ് 800 ടിക്കറ്റും ലതീഷെടുത്തത്. എറണാകുളം ലോട്ടറി ഓഫീസില്‍ നിന്ന് ബാക്കിയുള്ള ടിക്കറ്റുകളും എടുക്കുകയായിരുന്നു. ബമ്പര്‍ അടിച്ചത് തന്റെ കൂടെ എപ്പോഴുമുണ്ടാകുന്ന നാട്ടുകാരില്‍ ഒരാള്‍ക്കാകട്ടെയെന്നാണ് ലതീഷിന്റെ ആഗ്രഹം.
ഭഗവതിയില്‍ നിന്ന് ടിക്കറ്റെടുത്ത് പിറ്റേന്നായിരുന്നു മൂന്ന് മാസം മുമ്പ് ലതീഷിന് ഒരു കോടി അടിച്ചത്. ഇപ്പോള്‍ വീണ്ടും ഭഗവതിയിലൂടെ തന്നെ കോടികള്‍ അടിക്കാന്‍ സാധിച്ചുവെന്ന ഇരട്ടി മധുരവുമുണ്ട്. എന്നാല്‍ അന്നത്തെ ഒരു കോടി അടിച്ചയാള്‍ ഇപ്പോഴും ഒളിവിലാണ്. ലതീഷേട്ടന്‍ ഹീറോയാണെന്നാണ് നാട്ടുകാര്‍ക്കും പറയാനുള്ളത്.