Kerala

ഓണമായപ്പോൾ വാഴയിലയ്ക്ക് വിപണിയിൽ തീവില

Posted on

ഓണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് വാഴയില. തിരുവോണം എത്തിയതോടെ പച്ചക്കറികൾക്കും പൂക്കൾക്കും മാത്രമല്ല വാഴയിലയ്ക്കും പൊള്ളുന്ന വിലയാണ്.

ഒരു വാഴയിലയ്ക്ക് 10 രൂപ വരെയാണ് വിപണിയിലെ വില. 200 ഇല അടങ്ങിയ ഒരു കെട്ട് വാങ്ങണമെങ്കിൽ 2000 രൂപ നൽകേണ്ടിവരും. ഒരുമാസം മുമ്പ് നാലു മുതൽ 5 രൂപ വരെയായിരുന്ന വാഴയിലയാണ് ഇപ്പോൾ 10ൽ എത്തിയിരിക്കുന്നത്.

വില വർധിച്ചതോടെ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നത് തമിഴ്നാടും കർണാടകയും ആണ്. ഈ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ വാഴയില വിപണിയിൽ എത്തുന്നത്. ഓണം മുന്നിൽ കണ്ട് വാഴയിലയ്ക്ക് വേണ്ടി മാത്രം വാഴ കൃഷി ചെയ്യുന്ന കർഷകരും തമിഴ്നാട്ടിൽ ഉണ്ട്. തൂത്തുക്കുടി, തിരുനെൽവേലി, കാവൽകിണർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായി വാഴയില എത്തുന്നത്.

വിപണിയിൽ പേപ്പർ ഇല സുലഭമാണെങ്കിലും ഇപ്പോഴും ഓണത്തിന് വാഴയില തന്നെ വേണം എന്ന നിർബന്ധത്തിൽ ആണ് പലരും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version