Kerala

സിപിഎം നേതാവ് ആർ സഹദേവൻ അന്തരിച്ചു

Posted on

കൊല്ലം: പ്രമുഖ സിപിഎം നേതാവ് ആർ സഹദേവൻ അന്തരിച്ചു. 76 വയസ്സായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വൃക്കരോ​ഗത്തിന് ചികിത്സയിലായിരുന്നു. സിപിഎം കൊല്ലം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദീർഘകാലം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.

കശുവണ്ടി തൊഴിലാളി കേന്ദ്രത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു സഹദേവൻ. അഞ്ചൽ സെന്റ് ജോൺസ് കോളജ് പഠനകാലത്ത് എസ്‌എഫ്‌ഐയിലൂടെയാണ് സഹദേവൻ പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ (കെ‌എസ്‌വൈ‌എഫ്) കൊട്ടാരക്കര താലൂക്കിലെ പ്രവർത്തകനായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version