Kerala
സംസ്ഥാനത്തെ ആദ്യ കേൾവി പരിമിതയായ പഞ്ചായത്ത് സെക്രട്ടറി ലതിക ചന്ദ്രൻ അന്തരിച്ചു
കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ കേള്‍വി പരിമിതയായ പഞ്ചായത്ത് സെക്രട്ടറി ലതിക ചന്ദ്രന് അന്തരിച്ചു. 25 വര്‍ഷത്തോളം സര്‍ക്കാര്‍ സര്‍വീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ആളായിരുന്നു ലതിക.
കാസര്‍കോട് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ആയിരുന്നു. ഉളിയത്തടുക്ക സ്വദേശിയാണ് ലതിക. ആളുകളുടെ ചുണ്ടനക്കത്തില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കിയും മറുപടി എഴുതി നല്‍കിയുമായിരുന്നു ലതിക ജോലി ചെയ്തിരുന്നത്.