Kerala
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ അന്തരിച്ചു
മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ (91) അന്തരിച്ചു.
ദേവകിയമ്മ മുൻ ചെന്നിത്തല പഞ്ചായത്തംഗമായിരുന്നു. ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജരും അധ്യാപകനുമായിരുന്ന തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായർ ഭർത്താവായിരുന്നു.
സംസ്കാരം നാളെ (21/10/25) ഉച്ചക്ക് 12 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ നടക്കും.
മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ. ആർ വിജയലക്ഷ്മി (റിട്ട. ഗവ: അധ്യാപിക), കെ. ആർ പ്രസാദ് (റിട്ട: ഇന്ത്യൻ എയർ ഫോഴ്സ്).