India
എൻഎസ്യുഐ ദേശീയ അധ്യക്ഷനായി വിനോദ് ജാഖർ; നിർദേശിച്ചത് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് (എന്എസ്യുഐ) ദേശീയ അധ്യക്ഷനായി വിനോദ് ജാഖറെ നിയമിച്ചു.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജസ്ഥാന് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റായിരുന്ന വിനോദിനെ എന്എസ്യുഐ ദേശീയ അധ്യക്ഷനായി നിയമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ എന്എസ്യുഐ പ്രസിഡന്റിനായുളള തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടന്നിരുന്നു.