Kerala
പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു
പാലക്കാട്: ചങ്ങലീരിയില് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. മരിച്ചയാള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കരനായ മകനാണ്. ഇയാള്‍ നേരത്തെ തന്നെ സമ്ബർക്കപട്ടികയിലുളളതിനാല്‍ നിരീക്ഷണത്തിലായിരുന്നു.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നിപ റിപ്പോർട്ട് ചെയ്തപ്പോള്‍ തന്നെ ജില്ലാ ഭരണകൂടം ആരോഗ്യനടപടികളും ജാഗ്രതയും നല്‍കിയിരുന്നു. പാലക്കാട് നിപ കണ്ട്രോള് സെല്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മണ്ണാർക്കാട് സ്വദേശിയായ 58കാരൻ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചിരുന്നു.