Kerala
കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്
കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്ത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പര്‍ക്കം ഉയര്‍ന്നതായതിനാല്‍ നിപയുടെ ആവര്‍ത്തനസാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
നിപ വൈറസിന്റെ വാഹകരായ പഴംതീനി വവ്വാലുകളില്‍ ഇപ്പോള്‍ 50 ശതമാനത്തോളം വൈറസ് ബാധയുണ്ടാകാമെന്നും അദ്ദേഹം നിരീക്ഷിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ലോകബാങ്കിന്റെ പാന്‍ഡെമിക് ഫണ്ടിന്റെ സാങ്കേതിക ഉപദേശക സമിതി അംഗവുമായ രാജീവ് സദാനന്ദന് ഇക്കാര്യം വ്യക്തമാക്കിയത്.