Kerala
നിമിഷപ്രിയ വിഷയം: കാന്തപുരത്തിൻ്റെ ഇടപെടൽ അറിയില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി അഡ്വ. സുഭാഷ് ചന്ദ്രൻ
കൊച്ചി: നിമിഷപ്രിയക്ക് നിയമ സഹായം ഉള്‍പ്പടെ സാധ്യമായ എല്ലാ സഹായവും നല്‍കി എന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തിന് പിന്നാലെ കേന്ദ്രം കാണിച്ച അവഗണനയെ തുറന്ന് കാട്ടി സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍.
സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായ നിയമപോരാട്ടത്തെ തുടര്‍ന്നാണ് കേന്ദ്രം ഇടപെട്ടതെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ ഇല്ലാതാക്കാന്‍ ഇതുവരെ നടത്തിയ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇടപെട്ടത് അറിയില്ലെന്ന കേന്ദ്രത്തിന്റെ മറുപടിക്ക് പിന്നാലെ ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിലാണ് വിമര്‍ശനം.