Kerala
നിമിഷപ്രിയയുടെ മോചനം; തന്റെ ഇടപെടലിൽ ഒരു ചെറിയ വിഭാഗം കുത്തിത്തിരുപ്പ് നടത്തി, വേദനയുണ്ട്: കാന്തപുരം
കൊച്ചി: നിമിഷപ്രിയയുടെ മോചനത്തിനായുള്ള തന്റെ ഇടപെടലിൽ ഒരു ചെറിയ വിഭാഗം കുത്തിത്തിരുപ്പ് നടത്തിയെന്ന് സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.
മാത്രമല്ല, അവിടത്തെ കുടുംബത്തോട് നിങ്ങളീ ചില്ലിക്കാശിനുവേണ്ടി അഭിമാനം വിൽക്കുകയാണോ എന്ന് ചോദിച്ച് അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്ത്യയിലുള്ള ആളുകളാണ് ഇങ്ങനെ ചെയ്യുന്നത് എന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാറുൽ ഖൈർ ഭവന സമുച്ചയം നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ലിമെന്നോ നോക്കാതെ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ മനുഷ്യനെന്ന് നോക്കിക്കൊണ്ടാണ് കാന്തപുരം പ്രശ്നത്തിൽ ഇടപെട്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു. ആ ഇടപെടലാണ് നിമിഷപ്രിയയുടെ ജീവനിപ്പോഴും ഭൂമിയിൽ തുടരാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.