India

നടി നിമിഷാ നായര്‍ക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്

Posted on

മുംബൈ: നടി നിമിഷാ നായര്‍ക്കെതിരെ അതിക്രമമുണ്ടായ സംഭവത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്. നിമിഷാ നായരുടെ പരാതിയില്‍ മുംബൈ ഖേര്‍വാഡി പൊലീസാണ് കേസെടുത്തത്. നടി സഞ്ചരിച്ച കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്.

യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായതിനെപ്പറ്റി നിമിഷ വീഡിയോ പങ്കുവെച്ചിരുന്നു. ബാന്ദ്ര ഈസ്റ്റില്‍ കേര്‍വാദി മേഖലയില്‍വെച്ചാണ് നിമിഷയ്ക്കുനേരെ ബൈക്ക് യാത്രികരുടെ അതിക്രമമുണ്ടായത്.

പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികര്‍ നിമിഷ സഞ്ചരിച്ച ഊബര്‍ കാറിന് കുറുകെ വാഹനം കൊണ്ട് നിര്‍ത്തുകയും കാറിന്റെ ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹൈവേയുടെ മധ്യഭാഗത്തുവെച്ചാണ് പരാക്രമം നടന്നതെന്നും ക്യാമറ പരിശോധിച്ചാല്‍ കൃത്യമായി കാണാമെന്നും നിമിഷ വീഡിയോയില്‍ പറഞ്ഞിരുന്നു.

ഊബര്‍ ഡ്രൈവറെ മോശം ഭാഷയില്‍ കടുത്ത ചീത്ത വിളിക്കുന്നത് കേട്ടെന്നും സ്വയരക്ഷയ്ക്കായി താന്‍ മിണ്ടാതിരുന്നെന്നും നടി പറയുന്നു. വീഡിയോ എടുക്കുന്നതുവരെ പ്രതികള്‍ പരാക്രമം തുടര്‍ന്നെന്നും നടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version