Kerala

കണ്ണൂരിൽ നിതിന്‍ രാജ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍

Posted on

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍. നിതിന്‍ രാജിൻ്റെ പേരിലുള്ള ലോണുമായി ബന്ധപ്പെട്ട് കോളേജിലെ ലത എന്ന അധ്യാപികയ്ക്ക് തുടര്‍ച്ചയായി ലോൺ ആപ്പിൽ നിന്നും കോളുകളും സന്ദേശങ്ങളും വന്നു.

ഇക്കാര്യം ചോദിക്കാനായി നിതിനെ ചേംബറിലേയ്ക്ക് വിളിപ്പിച്ചുവെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. നിതിന്റെ ഫോട്ടോ അടക്കമുള്ള സന്ദേശമാണ് അധ്യാപികയ്ക്ക് ലഭിച്ചത്.

പണം അടയ്ക്കണമെന്ന് ഭീഷണിയുടെ ശബ്ദത്തില്‍ ആവശ്യപ്പെട്ടെന്നും ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപിക ലത തന്നെ അറിയിച്ചുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version