Kerala

നേമം പിടിക്കാന്‍ കെ എസ് ശബരീനാഥനെ കളത്തിലിറക്കാൻ കോൺഗ്രസ്

Posted on

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലം പിടിക്കാന്‍ കെ എസ് ശബരീനാഥനെ രംഗത്തിറക്കാൻ കോണ്‍ഗ്രസ്. ശബരീനാഥിൻ്റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍തൂക്കം. നെയ്യാറ്റികരയില്‍ എന്‍ ശക്തന്‍ അടക്കം മൂന്ന് പേരുകള്‍ പരിഗണനയിലുണ്ട്.

അരുവിക്കരയില്‍ വി എസ് ശിവകുമാറോ എം ആര്‍ ബൈജുവോ സ്ഥാനാര്‍ത്ഥിയാകും. വര്‍ക്കല, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകളിൽ ചര്‍ച്ച തുടരുകയാണ്. വാമനപുരത്ത് പാലോട് രവിയെ പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version