Kerala

കേരളത്തില്‍ എന്തെങ്കിലും നടക്കണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇവിടെ വരണം; കേന്ദ്ര ബജറ്റിൽ രാജീവ് ചന്ദ്രശേഖർ

Posted on

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിന് ഒന്നും കിട്ടിയില്ലെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന് ഒന്നും കിട്ടിയില്ല എന്നത് തെറ്റായ പ്രചാരണമാണെന്നും ഇതിന് മുന്‍പ് എത്രയോ പദ്ധതികള്‍ കൊടുത്തതാണ്, അതൊന്നും നടപ്പിലാക്കിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

2017-ല്‍ പ്രഖ്യാപിച്ച എയിംസിന് ഇതുവരെ ഭൂമി ഏറ്റെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എന്തെങ്കിലും നടക്കണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇവിടെ വരണമെന്നും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വേണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version