India
വനിതാ സംവരണ ഭേദഗതി ബില്‍; പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ
വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ.
ഇന്ത്യ സഖ്യം വനിത സംവരണത്തിന് എതിരെന്ന് ബിജെപി രാജ്യവ്യാപക പ്രചാരണം ആരംഭിക്കും. സംസ്ഥാന തലങ്ങളില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും.
ബംഗാള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി.
ഇന്നലെ ലോക്‌സഭയില്‍ 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്.