India
ജുഡീഷ്യറിയിലെ അഴിമതി: എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശം നീക്കം ചെയ്യും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് എന്‍സിആര്‍ടി എട്ടാം ക്ലാസ് പാഠപുസ്കങ്ങളിലുള്ള പരാമര്‍ശം നീക്കം ചെയ്യാന്‍ തീരുമാനം. ഉന്നതതല സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
വിവാദ പരാമര്‍ശം നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് സൂചന ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ജുഡീഷ്യയിലെ അഴിമതി’ എന്ന ഭാഗമാണ് വിവാദമായത്.