Kerala
നാട്ടികയിൽ മുകുന്ദൻ UDF സ്വതന്ത്രൻ
തൃശ്ശൂർ: സ്വതന്ത്ര സ്ഥാനാർത്ഥിയായി നാട്ടികയിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് സിപിഐ വിട്ട സി സി മുകുന്ദൻ എംഎൽഎ.
കോൺഗ്രസ് ചില നിർദേശങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുകുന്ദൻ പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥി ആയാൽ പിന്തുണക്കുമെന്ന് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളുടെ ഉറപ്പ് തനിക്ക് കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.