Kerala

ദേശീയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ സോണിയയും പ്രിയങ്കയും പങ്കെടുത്തില്ല; മുസ്‌ലിം ലീഗിന് അതൃപ്തി

Posted on

ന്യൂഡൽഹി: ദില്ലിയിലെ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സോണിയാഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്തതിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിന് അതൃപ്തി.

ദില്ലിയില്‍ ഉണ്ടായിട്ടും നേതാക്കള്‍ എത്താത്തതില്‍ കടുത്ത അതൃപ്തിയിലാണ് ലീ​ഗ് നേതൃത്വം. കെ സി വേണുഗോപാലാണ് കോണ്‍ഗ്രസിന് വേണ്ടി ഉദ്ഘാടന ചടങ്ങിന് എത്തിയത്. ദില്ലിയിലെ ദരിയാഗഞ്ചിൽ നി‍ർമ്മിച്ച ലീഗിന്റെ പുതിയ ദേശീയ ആസ്ഥാനത്തിൻ്റെ ഉദ്ഘാടനം ഇന്നായിരുന്നു.

മുസ്ലീം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളായിരുന്നു പാര്‍ടി ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version