Kerala
രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് വിഡി സതീശന്‍റെ പണി; എം വി ഗോവിന്ദൻ
കൊച്ചി: വിഡി സതീശനെതിരെ ശക്തമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഡി സതീശന്‍റെ ഡീൽ ആരോപണങ്ങൾ നുണയാണ്. രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശന്‍റെ പണി. അത് ഉറങ്ങും വരെ തുടരുമെന്നും ഗോവിന്ദൻ പറഞ്ഞു. ആര്‍എസ്എസുമായി ഡീൽ ഉണ്ടെന്ന് വെറുതെ നുണ പറയുകയാണ്. ആർഎസ്എസിനെ ശക്തമായി എതിര്‍ക്കുന്നത് സിപിഎം ആണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
കാര്യങ്ങളെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ആര്‍എസ്എസുമായി ബന്ധമുള്ള പാര്‍ട്ടി യുഡിഎഫ് ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണ്. വോട്ട് കണക്ക് നോക്കിയാൽ ആരാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് മനസിലാകും. ഈ തെരഞ്ഞെടുപ്പിൽ വികസന നിലപാടിനെതിരെ നിലപാടെടുത്ത ഏക പ്രതിപക്ഷം ഇവിടെ ആണുള്ളത്.
വിഡി സതീശൻ വർഗീയതക്കെതിരെയാണെന്ന് പറഞ്ഞു നടക്കുകയാണ്. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നൽകുമെന്ന് പരസ്യമായി പറഞ്ഞു. സതീശൻ ഒരക്ഷരം പറഞ്ഞോ. കെഎംഷാജി എവിടെ മത്സരിച്ചാലും വർഗീയത മാത്രമേ പറയൂ. കെ എം ഷാജി വർഗീയവാദത്തിന്‍റെ മുഖമുദ്രയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.