Kerala
അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന പരാതി; കൊച്ചി ബിനാലെയിൽ നിന്ന് വിവാദ പെയിന്റിംഗ് നീക്കി
കൊച്ചി: മുസിരിസ് ബിനാലെയിലെ വിവാദ ചിത്രം നീക്കി. ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന ആരോപണം ഉയര്‍ന്ന ചിത്രമാണ് നീക്കിയത്. പെയിന്റിങ്, പ്രദര്‍ശനത്തില്‍ നിന്ന് നീക്കിയതായി ബിനാലെ ഫൗണ്ടേഷന്‍ അറിയിച്ചു. ക്യൂറേറ്ററും കലാകാരനും ചേര്‍ന്നുള്ള തീരുമാനമെന്നാണ് വിശദീകരണം. ടോം വട്ടക്കുഴിയുടെ ചിത്രമാണ് നീക്കിയത്. പ്രദര്‍ശനത്തിനെതിരെ വിവിധ സഭകള്‍ പ്രതിഷേധിച്ചിരുന്നു.
പെയിന്റിങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ബിനാലെയുടെ ഭാഗമായ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദത്തിലായത്.