Kerala
മൂവാറ്റുപുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം
മൂവാറ്റുപുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.
അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡിൽ മീങ്കുന്നം പള്ളിക്കു സമീപമായിരുന്നു അപകടം ഉണ്ടായത്.
ആറൂർ സ്വദേശികളായ വാലാപറമ്പിൽ ആൽബിൻ, കൈപ്പംതടത്തിൽ ശ്യാംജിത് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഇരുവർക്കും തലയ്ക്കാണ് പരുക്കേറ്റത്. ആൽബിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലും, ശ്യാംജിത് ആശുപത്രിയിലും വച്ചാണ് മരിച്ചത്.