Kerala
മാത്യു കുഴൽനാടനെ മന്ത്രിയാക്കാത്തതിനെതിരെ പ്രമേയം പാസാക്കി യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി
ഇടുക്കി: മാത്യു കുഴൽനാടനെ മന്ത്രിയാക്കാത്തതിനെതിരെ പ്രമേയം പാസാക്കി യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണക്കുകയായിരുന്നു.
പിണറായി സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന മാത്യുവിനെ മന്ത്രിയാക്കാതിരുന്നത് അനീതിയെന്ന് പ്രമേയത്തിൽ പറയുന്നു.
അതേസമയം, മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ന് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി.