Kerala

മുസ്ലിം ലീഗിൽ പേഴ്സണൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലി ആഭ്യന്തര കലഹം

Posted on

മലപ്പുറം: മുസ്ലിം ലീഗിലെ മന്ത്രിമാർ തങ്ങളുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ പാർട്ടി അംഗീകരിച്ച പ്രത്യേക സമിതിയുടെ നിർദ്ദേശങ്ങൾ അട്ടിമറിച്ചതിനെച്ചൊല്ലി സംഘടനയ്ക്കുള്ളിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു.

പാർട്ടി നേതൃത്വത്തെയും താഴെത്തട്ടിലുള്ള സജീവ പ്രവർത്തകരെയും പൂർണ്ണമായി അവഗണിച്ചാണ് മന്ത്രിമാർ തങ്ങളുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചതെന്നാണ് പ്രധാന ആക്ഷേപം.

ഇത് കോഴിക്കോട്, വയനാട്, കാസർകോട് തുടങ്ങിയ വടക്കൻ ജില്ലകളിലെ പാർട്ടി നേതാക്കൾക്കും അണികൾക്കുമിടയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിനും അതൃപ്തിക്കും കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version