Kerala
കോട്ടയത്ത് മുസ്ലീംലീഗിന് സീറ്റ് നല്കി യുഡിഎഫ്, ചരിത്രത്തിൽ ആദ്യം
കോട്ടയം: ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിനു മത്സരിക്കാൻ ആദ്യമായി സീറ്റ് നൽകാൻ യുഡിഎഫ് തീരുമാനം.
യുഡിഎഫ് കോട്ടയം ജില്ലാ നേതൃ യോഗത്തിലാണ് തീരുമാനം. ഇതാദ്യമായാണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ ലീഗിനു മത്സരിക്കാൻ സീറ്റ് കിട്ടുന്നത്.
ഏത് സീറ്റിലാണ് ലീഗ് മത്സരിക്കുന്നതെന്നു രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. സീറ്റിനായി ലീഗ് നേതൃത്വം സമ്മർദ്ദം ശക്തമാക്കിയിരുന്നു.
ആകെ 23 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് 14, കേരള കോൺഗ്രസ് ജോസഫ് 8, ലീഗ് 1 എന്നിങ്ങനെയാണ് സീറ്റ് വിഭജിച്ചിരിക്കുന്നത്