Kerala
മൂന്നാർ വീണ്ടും തണുത്ത് വിറയ്ക്കുന്നു: ചെണ്ടുവരയില്‍ 0 ഡിഗ്രി സെൽഷ്യസ്
മൂന്നാർ: മൂന്നാറില്‍ വീണ്ടും അതിശൈത്യം ശക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസവും അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ഇന്നലെ ചെണ്ടുവരയിലാണ് 0 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
മേഖലയിലെ ഉൾപ്രദേശങ്ങളിലും അതിശൈത്യം തുടരുകയാണ്. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. താപനില താഴ്ന്നതോടെ പുലർകാലങ്ങളില്‍ പ്രദേശത്തെ പുല്‍മേടുകളില്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നത് വ്യാപകമായിട്ടുണ്ട്.