Kerala

യുവതി ജീവനൊടുക്കിയ സംഭവം; യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് സുഹൈല്‍ അൻസാരി പൊലീസ് കസ്റ്റഡിയില്‍

Posted on

പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അൻസാരി പൊലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട ഏനാത്ത് പൊലീസാണ് മുഹമ്മദ് സുഹൈല്‍ അൻസാരിയെ കസ്റ്റഡിയില്‍ എടുത്തത്.

കടമ്പനാട് സ്വദേശിനി ജീവനൊടുക്കിയ സംഭവത്തിലാണ് മുഹമ്മദ് സുഹൈല്‍ അൻസാരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഈ മാസം പതിനാലിനായിരുന്നു യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ സുഹൈലിന്റെ പേര് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version