Kerala

കാക്കിക്കുള്ളിലെ കാരുണ്യം ജീവരക്തം നൽകി ജീവൻ രക്ഷിക്കാൻ പാലാ പോലീസ് രംഗത്ത്

Posted on

പാലാ : കേരള പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരക്ഷ -2026 പദ്ധതിയുടെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു മെ​ഗാ രക്തദാന ക്യാമ്പ് നടത്തി. പാലാ സബ് ഡിവിഷിനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോ​ഗസ്ഥർ രക്തം ദാനം ചെയ്തു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം നിർവ്വഹിച്ചു.

ഔദ്യോ​ഗിക ജോലികൾക്കൊപ്പം മറ്റുള്ളവർക്കു കൂടി പ്രയോജനകരമായ വിധം രക്തം ദാനം ചെയ്യാനുള്ള പൊലീസ് ഉദ്യോ​ഗസ്ഥരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നു അദ്ദേ​ഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, പാലാ സർക്കിൾ ഇൻസ്പെക്ടർ എം.ഡി.അഭിലാഷ്, കിടങ്ങൂർ എസ്.എച്ച്.ഒ കിഷോർ സണ്ണി എന്നിവർ പ്രസം​ഗിച്ചു.

കേരള പൊലീസ് പാലാ സബ്ഡിവിഷന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ മെ​ഗാ രക്തദാന ക്യാമ്പ് ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ. ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്യുന്നു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, പാലാ സർക്കിൾ ഇൻസ്പെക്ടർ എം.ഡി.അഭിലാഷ്, ലബോറട്ടറി മെഡിസിൻ ആൻഡ് പതോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ജെറാൾഡ് ജോൺസൺ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version