Kerala

“ആരോഗ്യമുള്ള മനസ്സ്, സന്തോഷകരമായ നാളെ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മരിയസദനം യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു

Posted on

പാലാ: മരിയസദനം സൈക്കോ-സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച മരിയസദനം യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. മഹാത്മാഗാന്ധി സർവകലാശാല കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ ഡയറക്ടറും യോഗ-നാചുറോപ്പതി ഡയറക്ടറുമായ ഡോ. സി. ആർ. ഹരിലക്ഷ്മേന്ദ്ര കുമാർ ഉദ്ഘാടനം നിർവഹിച്ചു.

പാലാ നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി ജിജി ബൈജു അധ്യക്ഷത വഹിച്ചു. മരിയസദനം ഹോം എഗെയ്ൻ പ്രോഗ്രാം മാനേജർ അലീന ജോബിൻ സ്വാഗതം ആശംസിച്ചു. യോഗ ഇൻസ്ട്രക്ടർ സോഫിയ മാത്യു ആമുഖപ്രഭാഷണം നടത്തി.

മഹാത്മാഗാന്ധി സർവകലാശാല യോഗ ആൻഡ് നാചുറോപ്പതി വിഭാഗം ഫാക്കൽറ്റി ഡോ. സുജാത, പാലാ നഗരസഭ മുൻ കൗൺസിലർ ശ്രീ. ബൈജു കൊല്ലംപറമ്പിൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. മരിയസദനം അഡ്മിനിസ്ട്രേറ്റർ നിഖിൽ സെബാസ്റ്റ്യൻ നന്ദി ആശംസിച്ചു.

മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജീവിതത്തിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും യോഗയുടെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗ ക്ലബ്ബ് ആരംഭിച്ചത്. മരിയസദനത്തിലെ അന്തേവാസികളുടെ സമഗ്രമായ ആരോഗ്യത്തിനും ക്ഷേമത്തിനും യോഗ പരിശീലനം പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

“ആരോഗ്യമുള്ള മനസ്സ്, സന്തോഷകരമായ നാളെ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ്മരിയസദനം യോഗ ക്ലബ്ബിന് തുടക്കമായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version