Kerala
ബലാത്സംഗക്കേസിൽ സുപ്രീംകോടതിയെ സമീപിച്ച് മോൻസൻ മാവുങ്കൽ
ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മോന്സന് മാവുങ്കല്‍ സുപ്രീംകോടതിയെ സമീപിച്ചു.
വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്.