Kerala
നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ പെപ്പർ സ്പ്രേയുമായെത്തി; യുവാവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ പെപ്പർ സ്പ്രേയുമായെത്തി. യുവാവ് കസ്റ്റഡിയിൽ. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പെപ്പർ സ്പ്രേയുമായി യുവാവിനെ പിടികൂടിയത്.
കൽപ്പാളയം ജംക്‌ഷൻ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ യുവാവിന്റെ കൈവശം ഉണ്ടായിരുന്ന സ്പ്രേ കുപ്പി ബോംബ് സ്ക്വാഡ് കണ്ടെത്തുകയായിരുന്നു. തുടർന്ന് കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി.
സ്പ്രേ, സഹോദരിക്ക് നൽകാനായി കൊണ്ടുവന്നതാണെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.