Kerala
നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരള സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് വി ഡി സതീശന് പറഞ്ഞു.
പ്രധാനമന്ത്രിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനും അവകാശമുണ്ട്. എന്നാല്‍ മഹാരഥന്മാര് ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചുപറയുന്നത് ആപത്കരമാണെന്നും വി ഡി സതീശന് വിമർശിച്ചു. ഇത്തരം പ്രതികരണങ്ങള്‍ ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണെന്നും വി ഡി സതീശന് പറഞ്ഞു.