India

പശ്ചിമേഷ്യൻ സംഘർഷത്തിൽ ലോക്സഭയിൽ വിശദീകരണവുമായി പ്രധാനമന്ത്രി

Posted on

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ലോക്സഭയിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം ആശങ്കയുണ്ടാകുന്നതെന്നും ജനങ്ങളെ പ്രതികൂലമായിത്തന്നെ ബാധിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു കോടി ഇന്ത്യക്കാരാണ് ഗൾഫിലുള്ളത്. അവർക്ക് എല്ലാ സഹായവും നൽകുന്നുണ്ട്. മാർഗനിർദേശങ്ങൾ നൽകുകയും കൺട്രോൾ റൂം തുറക്കുകയും ചെയ്തിട്ടുണ്ട് എന്നും മോദി പറഞ്ഞു.

സംഘർഷം ആഗോള സമ്പദ് വ്യവസ്ഥയെ ആകെ ബാധിച്ചുവെന്നും മോദി പറഞ്ഞു. മൂന്നുലക്ഷത്തിലധികം പൗരന്മാരാണ് ഇതുവരെ മടങ്ങിയെത്തിയത്. ഇറാനില്‍ നിന്ന് ആയിരത്തിലധികം പേരാണ് വന്നത്. ഏതാനും ഇന്ത്യക്കാര്‍ക്ക് സംഘർഷത്തിൽ ജീവന്‍ നഷ്ടമായി. സംഘര്‍ഷമേഖലകളിലെ എംബസികളെല്ലാം ഇന്ത്യക്കാരുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version