Kerala
ഉപയോഗ്യശൂന്യമായ കെട്ടിടം പൊളിച്ചു നീക്കണമായിരുന്നു; വീഴ്ച പരിശോധിക്കണം, വീണയ്ക്ക് എതിരെ തോമസ് ഐസക്ക് രംഗത്ത്
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ വീഴ്ചയുണ്ടായെങ്കില്‍ പരിശോധിക്കണമെന്ന് ഡോ. തോമസ് ഐസക്.
ഉപയോഗ ശൂന്യമായ കെട്ടിടം പൊളിച്ചു നീക്കേണ്ടതായിരുന്നു. അവിടേക്ക് ആരും പ്രവേശിക്കുന്നില്ലെന്ന് കര്‍ശനമായി ഉറപ്പുവരുത്തേണ്ടയായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്.
ചെയ്യുന്നതില്‍ പോരായ്മകള്‍ ഉണ്ടാവും. അത് നികത്തണം. ആവശ്യമില്ലാത്ത കെട്ടിടം പൊളിച്ചുമാറ്റേണ്ടതായിരുന്നു. ആരും കയറില്ലെന്ന് ഉറപ്പുവരുത്തേണ്ടതായിരുന്നു. വീഴ്ച ഉണ്ടായെങ്കില്‍ പരിശോധിക്കണം. എന്നാല്‍ വകുപ്പിനെ തകര്‍ക്കരുത്. ആരോഗ്യരംഗത്തെ ഏത് ഇന്‍ഡെക്സ് എടുത്താലും കേരളം ഒരുപാട് മുന്നിലാണ്’, തോമസ് ഐസക് പറഞ്ഞു.