Kerala

പുരുഷന്‍മാര്‍ക്കും തുല്യത വേണം; വനിതാ ദിനത്തില്‍ വിവാദ പോസ്റ്ററുമായി മില്‍മ, ‘അയ്യേ…’ എന്ന് സോഷ്യല്‍മീഡിയ

Posted on

കൊച്ചി: വനിതാ ദിനത്തില്‍ സഹകരണ സ്ഥാപനമായ മില്‍മ പങ്കുവച്ച ആശംസയുമായി ബന്ധപ്പെട്ട് വിവാദം. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്ന കുറിപ്പിന് ഒപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റര്‍ ആണ് വിവാദത്തിന്റെ കേന്ദ്ര ബിന്ദു.

ലിംഗ സമത്വം എന്ന ഹാഷ് ടാഗിന് ഒപ്പം സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാര്‍ക്കും തുല്യത വേണം എന്ന ക്യാപ്ഷന്‍ ഉള്‍പ്പെടെയാണ് പോസ്റ്റര്‍. വനിതാ ദിനാശംസകള്‍ പങ്കുവച്ച ഞങ്ങള്‍ പുരുഷദിനം മറക്കില്ലെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

വാലും തലയുമില്ലാത്ത തരത്തില്‍ വനിതാദിനാശംസകള്‍ പങ്കുവച്ച മില്‍മയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് കമന്റ് ബോക്‌സില്‍ ഉള്‍പ്പെടെ ഉയരുന്നത്. വിവാദം ഉണ്ടാക്കി ശ്രദ്ധ നേടാനാണ് മില്‍മ ശ്രമിക്കുന്നത് എന്നും ആളുകള്‍ കുറ്റപ്പെടുത്തുന്നു. ‘അയ്യേ…’ എന്നാണ് മിക്കവരും പോസ്റ്റിന് കീഴില്‍ നല്‍കിയിരിക്കുന്ന കമന്റ്

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version