Kerala

പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടണം; മില്‍മ

Posted on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍വില കൂട്ടണമെന്ന് മില്‍മ.

ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് അംഗീകാരം തേടി മില്‍മ ചെയര്‍മാന്‍ കെഎസ് മണി മന്ത്രി ജെ ചിഞ്ചു റാണിയെ ഇന്ന് വീണ്ടും കാണും.മെയ് ആറ് വരെയാണ് പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളത്.

നിലപാട് ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍മുതല്‍ പാല്‍വില വര്‍ധന മില്‍മ ആവശ്യപ്പെടുന്നുണ്ട്. അന്ന് തദ്ദേശതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നീട്ടിവച്ച തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടി മൂലം വീണ്ടും നീട്ടി.

പിന്നാലെ നിയമസഭാ തെരഞ്ഞടുപ്പ് വന്നതോടെ തിരിച്ചടി ഉണ്ടാകുമെന്ന് കരുതി മില്‍മയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version